nss

നെടുമങ്ങാട്:ചട്ടമ്പിസ്വാമി ജയന്തി നെടുമങ്ങാട് താലൂക്ക് എൻ.എസ്.എസ് യൂണിയൻ ഒാഡിറ്റോറിയത്തിൽ പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തിൽ എൻ.എസ്.എസ് യൂണിയൻ പ്രസിഡന്റും എൻ.എസ്.എസ് ഡയറക്ടർ ബോർഡ് മെമ്പറുമായ അഡ്വ.വി.എ.ബാബുരാജ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. വിവിധ കരയോഗങ്ങളിൽ നിന്നും എത്തിയ കരയോഗ പ്രവർത്തകർ, വനിതാസമാജം ഭാരവാഹികൾ വനിതാ സ്വയം സഹായസംഘ ഭാരവാഹികൾ എന്നിവർ സ്വാമികളുടെ അലങ്കരിച്ച പ്രതിമയ്ക്ക് മുന്നിൽ പുഷ്പാർച്ചന നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് ജെ.പി.രാഘവൻപിളള,സെക്രട്ടറി ഐ.വി.ഷിബുകുമാർ,കമ്മിറ്റി അംഗങ്ങളായ കെ.രാജശേഖരൻ നായർ,പി.വിജയകുമാർ,വി.വിജേന്ദ്രൻ നായർ പ്രതിനിധിസഭാ മെമ്പർമാർ,യൂണിയൻ ഇൻസ്പെക്ടർ വി.സുരേഷ്കുമാർ എന്നിവർ പങ്കെടുത്തു.