
തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് മെഡിക്കൽ കോളേജ് അദ്ധ്യാപകർ നടത്താനിരുന്ന ഇന്നത്തെ പ്രതിഷേധ പരിപാടി മന്ത്രി വീണാ ജോർജുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ മാറ്റിവച്ചു. അനുകൂലമായ നിലപാടാണ് ചർച്ചയിൽ സർക്കാർ സ്വീകരിച്ചതെന്നും അനുഭാവപൂർവമായ തീരുമാനമുണ്ടാക്കാൻ ഇടപെടാമെന്ന് മന്ത്രി ഉറപ്പ് നൽകിയെന്നും കെ.ജി.എം.സി.ടി.എ സംസ്ഥാന പ്രസിഡന്റ് ഡോ. നിർമ്മൽ ഭാസ്‌കർ, ജനറൽ സെക്രട്ടറി ഡോ.സി.എസ്. അരവിന്ദ് എന്നിവർ അറിയിച്ചു.