തിരുവനന്തപുരം: കേരള ഹിന്ദി പ്രചാരസഭ വിവിധ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ നടത്തുന്ന ഹിന്ദി പക്ഷാഘോഷം പൂയം തിരുനാൾ ഗൗരി പാർവതി ബായി ഉദ്ഘാടനം ചെയ്തു. ഡോ.കെ.സി.അജയകുമാർ അദ്ധ്യക്ഷത വഹിച്ചു.അക്കൗണ്ടന്റ് ജനറൽ ഡോ.ബിജു ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായി രചിച്ച 'മലയാളമേ മാപ്പ്' എന്ന പുസ്തകത്തിന്റെ ഹിന്ദി വിവർത്തനമായ 'കേരൾ ഏക് ഝാംകി, തിരുവല്ല ശ്രീനി രചിച്ച ഏകാംഗ നാടകങ്ങളുടെ ഹിന്ദി വിവർത്തനം 'തിരുവല്ല ശ്രീനി കെ ഏകാംഗി' എന്നീ പുസ്തകങ്ങളും പ്രകാശനം ചെയ്തു. മുതിർന്ന ബി.ജെ.പി നേതാവ് ഒ.രാജഗോപാൽ, അഡ്വ.ബി മധു,​ ഡോ. രഞ്ജിത് രവിശൈലം, ഡോ.പി.ജെ.ശിവകുമാർ, എസ്.ഗോപകുമാർ, ജി.സദാനന്ദൻ തുടങ്ങിയവർ സംസാരിച്ചു.