പൂവാർ:പൊഴിയൂർ ശാന്തിനികേതൻ എഡ്യൂക്കേഷണൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷവും അത്തപ്പൂക്കള മത്സരവും അദ്ധ്യാപക ദിനാഘോഷവും സംഘടിപ്പിച്ചു. കുളത്തൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ജോൺസൺ അലോഷ്യ ആഘോഷം ഉദ്ഘാടനം ചെയ്തു. പൂവാർ റോട്ടറി ക്ലബ് പ്രസിഡന്റ് രാജൻ വി.പൊഴിയൂർ അദ്ധ്യക്ഷത വഹിച്ചു.കുളത്തൂർ ഗ്രാമ പഞ്ചായത്ത് മുൻ മെമ്പർ പ്രമീള മുഖ്യപ്രഭാഷണം നടത്തി.ശാന്തിനികേതൻ എഡ്യൂക്കേഷൻ സൊസൈറ്റി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എം.സിറാജുദ്ദീൻ, സെക്രട്ടറി ഡോ.ഹരിത ജെ.ആർ,എസ്.ശ്രീകണ്ഠൻ,ഷിജോ,അഭിത രാജ്,ഹന്നാ അലോഷ്യസ്,അബിൻ ദാസ് തുടങ്ങിയവർ പ്രസംഗിച്ചു.