തിരുവനന്തപുരം: തിരുവനന്തപുരം മാർ ബസേലിയോസ് കോളേജ് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജിയിൽ നാല് കോഴ്സുകൾ അനുവദിച്ചു. സാങ്കേതിക സർവകലാശാല കോഴ്സുകൾക്ക് താത്കാലിക അഫിലിയേഷൻ അനുവദിച്ചു. കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ് (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്- 60സീറ്റ്), ഇലക്ട്രിക്കൽ ആൻഡ് കമ്പ്യൂട്ടർ എൻജിനിയറിംഗ് (60സീറ്റ്) എന്നീ ബിരുദ കോഴ്സുകളും സിവിൽ എൻജിനിയറിംഗ് (ട്രാൻസ്പോർട്ടേഷൻ എൻജിനിയറിംഗ്- 18 സീറ്റ്), ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിംഗ് (ഐ.ഒ.ടി ആൻഡ് സെൻസർ സിസ്റ്റംസ് -18സീറ്റ്) എന്നീ ബിരുദാനന്തര ബിരുദ കോഴ്സുകളുമാണ് അനുവദിച്ചത്.