തിരുവനന്തപുരം: കമ്മ്യൂണിക്കേഷൻ ഡിസോഡേഴ്സ് ആൻഡ് ഓഡിയോളജിക്കൽ പ്രാക്ടീസസ് എന്ന വിഷയത്തിൽ നിഷിന്റെ നേതൃത്വത്തിൽ ഇന്ന് ആരംഭിക്കുന്ന ത്രിദിന അന്താരാഷ്ട്ര സമ്മേളനം രാവിലെ 9ന് നിഷ് കാമ്പസിലെ മാരിഗോൾഡ് ഓഡിറ്റോറിയത്തിൽ മന്ത്രി ഡോ.ആർ. ബിന്ദു വീഡിയോ കോൺഫറൻസിലൂടെ മുഖ്യപ്രഭാഷണം നടത്തും.

നിഷ് എക്‌സിക്യൂട്ടീവ് ഡയറക്ടർ എം. അഞ്ജന, മൈസൂർ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്‌പീച്ച് ആൻഡ് ഹിയറിംഗ് ഡയറക്ടർ ഡോ.എം. പുഷ്പാവതി, നിഷ് പ്രിൻസിപ്പൽ ഡോ.സുജ കെ. കുന്നത്ത് തുടങ്ങിയവർ പങ്കെടുക്കും. ഡിപ്പാർട്ട്‌മെന്റ് ഒഫ് ഓഡിയോളജി ആൻഡ് സ്‌പീച്ച് ലാംഗ്വേജ് പാത്തോളജി, ഡിപ്പാർട്ട്‌മെന്റ് ഒഫ് ന്യൂറോ ഡെവലപ്‌മെന്റൽ സയൻസസ് എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ വിദേശത്തും ഇന്ത്യയിലുമുള്ള ഈ രംഗത്തെ പ്രമുഖർ പങ്കെടുക്കും.