
പൂവാർ:അയിര ഗവൺമെന്റ് കൃഷ്ണ വിലാസം ഹയർ സെക്കൻഡറി സ്കൂളിലെ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് നടന്ന പൂർവ അദ്ധ്യാപക സംഗമവും ആദരിക്കൽ ചടങ്ങും കൊളീജിയേറ്റ് മുൻ ഡയറക്ടർ എം.നന്ദകുമാർ ഉദ്ഘാടനം ചെയ്തു. മുൻ പ്രിൻസിപ്പൽ എൽ.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.പൂവാർ റോട്ടറി ക്ലബ്ബ് പ്രസിഡന്റ് രാജൻ വി.പൊഴിയൂർ മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് ജി.എൽ.അനിത, പി.ടി.എ പ്രസിഡന്റ് അയിര സുനിൽകുമാർ, സാഹിത്യകാരൻ സാബു കോട്ടുക്കൽ, ഫൈനാൻസ് കമ്മിറ്റി കൺവീനറും മുൻ സ്റ്റാഫ് സെക്രട്ടറിയുമായ സി.രാധാകൃഷ്ണൻ നായർ, പൂർവ അദ്ധ്യാപകൻ സാമ്രാജ്, ജോസ് വിക്ടർ, മീരാസാഹിബ്,ചെങ്കവിള ഹരിഹരൻ എന്നിവർ സംസാരിച്ചു. അൻപതോളം പൂർവ അദ്ധ്യാപകരെ പൊന്നാട അണിയിച്ച് ആദരിച്ചു.