
കടയ്ക്കാവൂർ: എസ്.എൻ.ഡി.പി യോഗം കടയ്ക്കാവൂർ ചിറമൂല ശാഖയുടെ കുടുംബ സംഗമവും ഓണാഘോഷവും യോഗം കൗൺസിലർ ഡി.വിപിൻരാജ് ഉദ്ഘാടനം ചെയ്തു.ശാഖാ പ്രസിഡന്റ് ജി.സോമന്റെ അദ്ധ്യക്ഷതയിൽ കുടുംബങ്ങൾക്കുള്ള ഭക്ഷ്യധാന്യ ഓണക്കിറ്റുകളുടെ വിതരണോദ്ഘാടനം ചിറയിൻകീഴ് യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി വനിതാ സംഘം പ്രതിനിധി സുലോചനയ്ക്കു കൈമാറി നിർവഹിച്ചു.ശാഖാ സെക്രട്ടറി ആർ.സുനിൽകുമാർ തണൽ,വൈസ് പ്രസിഡന്റ് ഷൈൻ ആറ്റിങ്ങൽ,യോഗം ഡയറക്ടർ അഴൂർ ബിജു,യൂണിയൻ വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള,യൂണിയൻ കൗൺസിലർമാരായ സജി വക്കം,അജീഷ് കടയ്ക്കാവൂർ,അജി കീഴാറ്റിങ്ങൽ,ഡി.ചിത്രാംഗദൻ,സി.കൃത്തിദാസ്,എസ്.എൻ ട്രസ്റ്റ് ബോർഡംഗം ബൈജു തോന്നയ്ക്കൽ,ശാഖാ ഭരണസമിതി അംഗങ്ങളായ സുഭാഷ് പ്രതീക്ഷ,രാധാകൃഷ്ണൻ,സുഗതൻ,പി.ബിജു,സുനിൽ വാരിയൻപുറം,ശശിധരൻ പന്തുവിള,ശർമ്മിള,സുലോചന,ഷീല,വനിതാ സംഘം ഭാരവാഹികളായ ആശ സുഭാഷ്,സിന്ധു,പ്രഭസുഗതൻ,ആശ.ബി.ബി,യൂത്ത്മൂവ്മെന്റ് ഭാരവാഹികളായ സുരേഷ്,സുമേഷ് എന്നിവർ സംസാരിച്ചു.