sudhakaran

■ജനറൽ ബോഡി യോഗം ഇന്ന്

തിരുവനന്തപുരം: പുതുതായി തിരഞ്ഞെടുക്കപ്പെട്ട കെ.പി.സി.സി ജനറൽ ബോഡിയുടെ പ്രഥമയോഗം ഇന്ന് രാവിലെ 11ന് കെ.പി.സി.സി ആസ്ഥാനത്ത് ചേരും.

പുതിയ കെ.പി.സി.സി പ്രസിഡന്റിനെ തിരഞ്ഞെടുക്കാൻ എ.ഐ.സി.സി പ്രസിഡന്റിനെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള ഒറ്റവരി പ്രമേയം പാസാക്കുക മാത്രമാവും പ്രധാന അജണ്ട. മറ്റു ഭാരവാഹികളെ നിശ്ചയിക്കുന്നത് അടക്കമുള്ള നടപടികൾ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ശേഷമാവും നടക്കുക. ഇപ്പോഴത്തെ സ്ഥിതിയിൽ പ്രസിഡന്റ് പദവിയിൽ നിന്ന് കെ.സുധാകരന് സ്ഥാനചലനം ഉണ്ടായേക്കില്ല.