കാട്ടാക്കട: ഗ്രാമപഞ്ചായത്തുകളിൽ പേവിഷ പ്രതിരോധ വാക്‌സിനേഷൻ ആരംഭിച്ചു.കാട്ടാക്കട,കള്ളിക്കാട്,പൂവച്ചൽ പഞ്ചായത്തുകളിലെ വളർത്ത് നായകൾക്ക് വാക്‌സിനേഷൻ നൽകി.അതത് പഞ്ചായത്തുകളിലെ മൃഗാശുപത്രികൾ,വാർഡുകളിലെ സ്‌കൂളുകൾ,അങ്കണവാടികൾ,പ്രധാന സ്ഥാപനങ്ങൾ എന്നിവിടങ്ങളിലായാണ് ക്യാമ്പ് നടക്കുന്നത്.കാട്ടാക്കട പഞ്ചായത്തിൽ നാളെ ഒന്നാം ഘട്ട വാക്സിനേഷൻ പൂർത്തിയാകും.ഇന്ന് പൊന്നറ ഭഗവതി ക്ഷേത്രം,കോട്ടപ്പുറം ജംഗ്ഷൻ,കടുവാക്കോണം,മണലി സ്‌കൂൾ,കൊല്ലോട് ക്ഷേത്രം,പനയംകോട്,കിള്ളി കുരിശടി,പുതുവയ്‌ക്കൽ,കട്ടയ്ക്കോട്.നാളെ ചെട്ടിക്കോണം, കഞ്ചിയൂർക്കോണം, കാട്ടാക്കട ബസ് സ്റ്റാൻഡ്,ചൂണ്ടുപലക,മുതിയാവിള,കളിയാക്കോട് എന്നിവിടങ്ങളിലായി ക്യാമ്പ് നടക്കും.ഇന്ന് രാവിലെ 10 മുതൽ 12 വരെ മൈലോട്ടുമൂഴി ക്ഷീര സംഘം.19ന് കാപ്പിക്കാട് ക്ഷീര സംഘം. 26ന് ബഥനിപുരം ക്ഷീര സംഘം. 27ന് ആലമുക്ക് ക്ഷീര സംഘം എന്നിവിടങ്ങളിലും ക്യാമ്പ് നടക്കും.കള്ളിക്കാട് പഞ്ചായത്തിൽ ആരംഭിച്ച വാക്സിനേഷൻ 28ന് പൂർത്തിയാകും.എല്ലാ മൃഗാശുപത്രികളിലും 28വരെ വാക്സിനേഷന് സൗകര്യമുണ്ട്.30 രൂപയാണ് വാക്സിന്റെ വില.