ku-

തിരുവനന്തപുരം: കേരളസർവകലാശാല ബി.എഡ് പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ ഓൺലൈനായി ഫീസടച്ച് അലോട്ട്‌മെന്റ് മെമ്മോ ഡൗൺലോഡ് ചെയ്യണം. നിലവിൽ പ്രവേശനം നേടിയ സപ്ലിമെന്ററി അലോട്ട്‌മെന്റ് ലഭിച്ചവരും മെമ്മോ ഡൗൺലോഡ് ചെയ്യണം. എന്തെങ്കിലും കാരണത്താൽ പ്രവേശനം നേടാനാവാത്തവർ കോളേജ് പ്രിൻസിപ്പാളിനെ വിവരമറിയിക്കണം. കൂടുതൽ വിവരങ്ങൾ https://admissions.keralauniversity.ac.in വെബ്സൈറ്റിൽ.

എം.എസ്.ഡബ്ലിയു, എം.എസ്.ഡബ്ലിയു (ഡിസാസ്​റ്റർ മാനേജ്‌മെന്റ്), എം.എ.എച്ച്.ആർ.എം എന്നീ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ 18ന് കാര്യവട്ടം യൂണിവേഴ്സി​റ്റി കോളേജ് ഒഫ് എൻജിനിയറിംഗിൽ വച്ച് നടത്തും. www.admissions.keralauniversity.ac.in വെബ്‌സൈ​റ്റിൽ നിന്നും ഹോൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം.

ജൂണിൽ നടത്തിയ നാലാം സെമസ്​റ്റർ എം.എസ്‌സി സുവോളജി പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ 22 മുതൽ 30 വരെ നടത്തും. ടൈംടേബിൾ വെബ്‌സൈ​റ്റിൽ ലഭ്യമാണ്.

2010 ബാച്ചിലെ എം.ടെക് (ഫുൾ ടൈം/ പാർട്ട് ടൈം) 2008 സ്‌കീം & 2013 സ്‌കീം എല്ലാ സെമസ്​റ്ററുകളിലെയും മേഴ്സി പരീക്ഷയുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു. പിഴ കൂടാതെ 28 വരെയും 150 രൂപ പിഴിയോടെ ഒക്ടോബർ 1വരെയും 400 രൂപ പിഴയോടെ ഒക്ടോബർ 6 വരെയും ഓഫ് ലൈനായി അപേക്ഷിക്കാം.

ബി.ടെക് പാർടൈം റീസ്ട്രക്‌ചേർഡ് ഒന്നാം സെമസ്​റ്റർ, മൂന്നാം സെമസ്​റ്റർ, അഞ്ചാം സെമസ്​റ്റർ (2013 സ്‌കീം) പരീക്ഷകളുടെ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. പിഴ കൂടാതെ 22 വരെയും 150 രൂപ പിഴയോടെ 26 വരെയും 400 രൂപ പിഴയോടെ 28 വരെയും അപേക്ഷിക്കാം.