karnataka

തിരുവനന്തപുരം: പേരിൽ രണ്ടും കെ.എസ്.ആർ.ടി.സി തന്നെ. പക്ഷേ,​ ഇതിലൊന്നിന്റെ ആദ്യത്തെ അക്ഷരം കർണ്ണാടകയെന്നും, രണ്ടാമത്തേതിന്റെത്

കേരളയെന്നുമായാൽ കളി വേറെ ലവൽ. കർണ്ണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ

ഇപ്പോൾ ലാഭവഴിലാണ്. കേരള റോഡ് ട്രാൻസ്പോ‌ർട്ട് കോർപ്പറേഷൻ നഷ്ടത്തിന്റെ പടു കുഴിയിലും.

കർണ്ണാടകത്തിൽ കെ.എസ്.ആർ.ടിസിയെ കൂടാതെ ബി.എം.ടി.സി,​ നോർത്ത് ഈസ്റ്റ് ടി.സി,​ നോർത്ത് വെസ്റ്റ് ടി.സി എന്നീ ഉപ കോർപ്പറേഷനുകളുമുണ്ട്. ബംഗളൂരുവിൽ മാത്രം സർവീസ് നടത്തുന്ന ബി.എം.ടി.സിക്ക് ഏഴായിരത്തിലേറെ ബസുകളുണ്ട്. പ്രതിദിന കളക്ഷൻ എട്ടു കോടി രൂപയിലേറെ. കേരളം മുഴുവൻ കെ.എസ്.ആർ.ടി.സി നടത്തുന്ന സർവീസുകളെക്കാൾ കൂടുതൽ വരുമാനം. കേരളത്തിൽ നഗര ഗതാഗതത്തിനായി ആരംഭിച്ച കെ.യു.ആർ.ടി.സി പൂട്ടിക്കെട്ടിയ അവസ്ഥയിലാണ്.

കണ്ടക്ടർമാരില്ലാത്ത ടൗൺ ടു ടൗൺ ബസ് സർവീസ് സമീപ സംസ്ഥാനങ്ങളായ ഗോവയും ആന്ധ്രയുമൊക്കെ നേരത്തെ സ്വീകരിച്ചതാണ്. ഡ്രൈവർ കം കണ്ടക്ടർ രീതിയും നടപ്പാക്കി വിജയിച്ചു. ട്രാവൽ കാർഡ് 8 വ‌ർഷം മുമ്പ് പുറത്തിറക്കി. ജീവനക്കാരുടെ കാര്യക്ഷമതയാണ് കർണാടക ആർ.ടി.സിയുടെ നെടുംതൂൺ. ലാഭം കൂടുതൽ നേടിക്കൊടുക്കുന്ന ജീവനക്കാർക്ക് അവാർഡ്. തുടർച്ചയായി നഷ്ടമുണ്ടാക്കുന്നവരെ ഒഴിവാക്കും. അടുത്ത കാലത്തൊന്നും പണിമുടക്കുണ്ടായിട്ടില്ല.

ടിക്കറ്റിതര

വരുമാനം

ബംഗളൂരു, മണ്ഡ്യ, ബെൽഗാം, ബെല്ലാരി, യശ്വന്ത്പുര, കെങ്കേരി തുടങ്ങിയവിടങ്ങളിലെല്ലാം കർണ്ണാടക ആർ.ടി.സിക്ക് വലിയ വാണിജ്യ സമുച്ചയങ്ങളുണ്ട്. കേരളത്തിലാകട്ടെ തലസ്ഥാനത്ത് തമ്പാനൂരിലെ വാണിജ്യസമുച്ചയം പോലും ശരിയായ വിധത്തിൽ വിനിയോഗിച്ചിട്ടില്ല.

അന്തരം:

ക‌ർണ്ണാടക ആർ.ടി.സി

■ബസ് സർവീസ് -24,000

■ജീവനക്കാർ -1,04,400

■അനുപാതം- 4.35

കേരള ആർ.ടി.സി

■ബസ് സർവീസ്- 4,000

■ജീവനക്കാർ -25,612

■അനുപാതം -6.04