akj

ഉദിയൻകുളങ്ങര:ചെങ്കൽ ഗ്രാമ പഞ്ചായത്തിൽ ഗാന്ധിയൻ ഗോപിനാഥൻ നായരുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ വളളംകളി സമാപിച്ചു. ഒന്നാം സ്ഥാനം നേടിയ ഉദിയൻകുളങ്ങര ലെജെന്റ്സ് ഫുഡ് ഹബ്‌ ടീം അംഗമായ അഭിഷേകിന് ശശി തരൂർ എം.പി എവറോളിംഗ് ട്രോഫി കൈമാറി.പഞ്ചായത്ത് പ്രസിഡന്റ് ആർ.ഗിരിജ,വൈസ് പ്രസിഡന്റ് കെ.അജിത് കുമാർ,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ലാൽ രവി,വികസനകാര്യ ചെയർ പേഴ്സൺ ത്രസ്ത്യ സെൻവസ്റ്റർ,ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൺ പ്രമീള കുമാരി,ഗാന്ധി മിത്ര മണ്ഡലം ചെയർമാൻ അഡ്വ.ബി.ജയചന്ദ്രൻ, സെക്രട്ടറി പി.ആർ.മനോജ്,അഴകിയിൽ മോഹനൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.