കഴക്കൂട്ടം:അണ്ടൂർക്കോണം ഗ്രാമ പഞ്ചായത്തിൽ പേവിഷബാധയ്ക്കെതിരെ പ്രതിരോധ കുത്തിവയ്പ് ആരംഭിച്ചു. പഞ്ചായത്ത് അംഗം കൃഷ്ണൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഹരികുമാർ ഉദ്ഘാടനം ചെയ്തു. 15, 16, 17 തീയതികളിൽ കൊയ്ത്തൂർക്കോണം മൃഗാശുപത്രി, മൈതാനി സബ് സെന്റർ, അണ്ടൂർക്കോണം സബ് സെന്റർ എന്നീ കേന്ദ്രങ്ങളിൽ നായ്ക്കൾക്ക് പ്രതിരോധ കുത്തിവയ്പ് നടക്കും. കുത്തിവയ്പ് എടുക്കുന്ന നായ്ക്കൾക്ക് ലഭിക്കുന്ന സർട്ടിഫിക്കറ്റ് ഉപയോഗിച്ച് പഞ്ചായത്തിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.