ksrtc
ksrtc

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ ജീവനക്കാരിൽ സ്ഥലം മാറ്റമില്ലാത്ത പ്രൊട്ടക്ഷൻ നൽകുന്ന തൊഴിലാളി സംഘടന പ്രതിനിധികളുടെ എണ്ണം 314ൽ നിന്ന് 50 ആക്കി കുറച്ച് സർക്കാർ ഉത്തരവിറക്കി. നേരത്തെ അംഗീകൃത തൊഴിലാളി സംഘടനയിൽ പെട്ടവർക്ക് 105 വീതം പേർക്ക് പ്രൊട്ടക്ഷൻ കോർപ്പറേഷൻ അനുവദിച്ചിരുന്നു. എന്നാൽ നിയമപ്രകാരം വോട്ട് വിഹിതമനുസരിച്ച് പ്രൊട്ടക്ഷന് അർഹതയുള്ളത് 39 പേർക്ക് മാത്രമാണ്. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ നടന്ന സംഘടന പ്രതിനിധികളുടെ ചർച്ചയിലാണ് അത് 50 ആക്കി നിശ്ചയിക്കാൻ ധാരണയായത്. കെ.എസ്.ആർ.ടി.സി.ഇ.എ 23 (സി.ഐ.ടി.യു),​ ടി.ഡി.എഫ് -15, കെ.എസ്.ടി .ഇ.എസ് (ബി.എം.എസ്)​- 12 ,എന്നിങ്ങനെയാണ് പ്രൊട്ടക്ഷൻ ലഭിച്ചവരുടെ എണ്ണം.