തിരുവനന്തപുരം: പട്ടം ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ ഹിന്ദി ക്ലബും എൻ.എസ്.എസും സംയുക്തമായി സംഘടിപ്പിച്ച ഹിന്ദി ദിനാചരണം ഡെപ്യൂട്ടി മേയർ പി.കെ.രാജു ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് സി.സുജ അദ്ധ്യക്ഷത വഹിച്ചു.ആചാര്യ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. സി.നന്ദകുമാർ മുഖ്യപ്രഭാഷണം നടത്തി.പ്രിൻസിപ്പൽ ഡോ.കെ.ലൈലാസ്,​പ്രഥമാദ്ധ്യാപകൻ ഷാജി, കുന്നത്തൂർ ജെ.പ്രകാശ്,ജനറൽ സ്റ്റാഫ് സെക്രട്ടറി ബിനുരാജ് എൻ.എസ്.എസ് വോളന്റിയർ ആതിര തുടങ്ങിയവർ പങ്കെടുത്തു.ഹിന്ദി സാഹിത്യ രചന,നാടകം,മൈം, പ്രസംഗ മത്സരങ്ങളും വിദ്യാർത്ഥിനികൾ കലാപരിപാടികളും സ്‌കൂൾ അസംബ്ലിയും നടത്തി.വിജയികൾക്ക് പി.കെ.രാജു സമ്മാനം വിതരണം ചെയ്തു.