
മലയിൻകീഴ്: സ്കൂട്ടറിൽ ടിപ്പർ ലോറിയിടിച്ച് ഒരാൾ മരിച്ചു. ഊരൂട്ടമ്പലം നിരപ്പൂക്കോണം എസ്.വി ഭവനിൽ സുകുമാരൻ (65) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 3ന് കാട്ടാക്കട- ബാലരാമപുരം റോഡിൽ ഊരൂട്ടമ്പലത്തിനടുത്താണ് അപകടം നടന്നത്. ബാലരാമപുരം ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പർ ലോറി എതിരെ സ്കൂട്ടറിൽ വരുകയായിരുന്ന സുകുമാരനെ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുകുമാരനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സുകുമാരൻ ഊരൂട്ടമ്പലം ജംഗ്ഷനിൽ ഫാൻസി കട നടത്തുകയാണ്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ വിജയകുമാരി. മാറനല്ലൂർ പൊലീസ് കേസെടുത്തു.