
ശാസ്താംകോട്ട: പള്ളിശ്ശേരിക്കൽ മുസ്ലിം ജമാഅത്തിൽ 35 വർഷത്തോളം ഇമാം ആയിരുന്ന ശാസ്താംകോട്ട വേങ്ങ വാഹിദ മൻസിലിൽ യൂസഫ് മുസ്‌ലിയാർ (85) നിര്യാതനായി. കായംകുളം, മറുത്തുന്നുർകുളങ്ങര, വെളുത്തമണൽ മുസ്ലിം ജമാഅത്ത് പള്ളികളിൽ ഇമാമായി സേവനമനുഷ്ഠിച്ചിരുന്നു. ഭാര്യ: ഐഷ ബീവി. മക്കൾ: സാജിത ബീഗം (മൈനാഗപ്പള്ളി പഞ്ചായത്ത് മുൻ മെമ്പർ), അഷ്‌റഫ് (പൊലീസ് സബ് ഇൻസ്‌പെക്ടർ, കൊല്ലം), അസ്‌ലം, അനസ് (സൗദി അറേബ്യ), മാജിത, വാഹിദ (അദ്ധ്യാപകർ). മരുമക്കൾ: തങ്ങൾ കുഞ്ഞ് (കാഞ്ഞിരം വിളയിൽ), ഷാജഹാൻ (കല്ലുവിളയിൽ ), ഷഫീക് (മാധ്യമം, തിരുവനന്തപുരം). വേങ്ങ സെൻട്രൽ മുസ്ലിം ജമാഅത്തിൽ കബറടക്കി.