
നെയ്യാറ്റിൻകര: താലൂക്ക് എൻ.എസ്.എസ് യൂണിയന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചട്ടമ്പി സ്വാമി ജയന്തി ആഘോഷം യൂണിയൻ ചെയർമാൻ പി.എസ്.നാരായണൻ നായർ ഉദ്ഘാടനം നിർവഹിച്ചു. ഛായാ ചിത്രത്തിന് മുന്നിൽ ഭദ്രദീപം തെളിച്ച് പുഷ്പാർച്ചന നടത്തി. യൂണിയൻ സെക്രട്ടറി വി.ഷാബു,ഭരണസമിതി അംഗങ്ങളായ ജി.പ്രവീൺ കുമാർ,മധു കുമാർ,കെ.രാജശേഖരൻ നായർ, മാധവൻ പിള്ള,എൻ.എസ്.എസ് പ്രതിനിധി സഭാംഗങ്ങളായ ഡി.വേണുഗോപാൽ,വി.നാരായണൻ കുട്ടി,അഡ്വ.അജയകുമാർ,വനിതാ യൂണിയൻ ഭാരവാഹികൾ,വിവിധ കരയോഗ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. നെയ്യാറ്റിൻകര ടൗൺ എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ജയന്തി ആഘോഷത്തിൽ ചട്ടമ്പിസ്വാമികളുടെ പ്രതിമയിൽ ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തി. കരയോഗം പ്രസിഡന്റ് അഡ്വ.കൃഷ്ണദാസിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ സെക്രട്ടറി ജി. ഗോപികൃഷ്ണൻ നായർ, ഭാരവാഹികളായ വി.മോഹനകുമാർ,എം.സുകുമാരൻ നായർ,ഡി. അനിൽകുമാർ,ജി.പരമേശ്വരൻ നായർ,ടി.ആർ.ഗോപീകൃഷ്ണൻ,പി.വിജയകുമാർ,എസ്.കെ.ജയകുമാർ, വി.രൻജിത്,ജയരാജ്.വി.തമ്പി എന്നിവർ പങ്കെടുത്തു. ഇരുമ്പിൽ കരയോഗത്തിൽ നടന്ന ജയന്തി ദിനാഘോഷം പുഷ്പാർച്ചന നടത്തി ഉദ്ഘാടനം ചെയ്തു. കരയോഗം ഭരണസമിതി അംഗങ്ങളായ കെ.വിശ്വനാഥൻ നായർ,ഇരുമ്പിൽ ശ്രീകുമാർ,എം.ശ്രീകുമാരൻ നായർ,ടി.പ്രദീപ്,വിജയകുമാരൻ നായർ,എസ്.വി.സാജൻ തുടങ്ങിയവർ പങ്കെടുത്തു.