viswa

നെയ്യാറ്റിൻകര: വിശ്വഭാരതി പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ തിരുവനന്തപുരം റെയിഞ്ച് ഡി.ഐ.ജി ആർ.നിഷാന്തിനി വിദ്യാർത്ഥികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്ത് ഉദ്ഘാടനം നിർവഹിച്ചു.ചലച്ചിത്ര വികസന കോർപ്പറേഷൻ ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാൽ മുഖ്യാതിഥിയായിരുന്നു.വിശ്വഭാരതി മാനേജിംഗ് ട്രസ്റ്റി വേലപ്പൻ നായർ അദ്ധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ ജയദേവൻ,അക്കാഡമിക് ഡയറക്ടർ മോഹൻകുമാർ,വിശ്വഭാരതി മാനേജിംഗ് ട്രസ്റ്റ് വൈസ് ചെയർമാൻ ആർ.വി.സനൽകുമാർ,എക്കോ ക്ലബ് കോഓർഡിനേറ്റർ നാരായണ റാവു എന്നിവർ പങ്കെടുത്തു.ർ