celebration

ചിറയിൻകീഴ്:ചിറയിൻകീഴ് നാട്ടുവാരം എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ വിദ്യാധിരാജ ചട്ടമ്പി സ്വാമിയുടെ ജന്മജയന്തി വിവിധ ചടങ്ങുകളോടെ ആഘോഷിച്ചു.കരയോഗ മന്ദിരത്തിൽ പ്രത്യേകം ഒരുക്കിയ മണ്ഡപത്തിൽ ചട്ടമ്പിസ്വാമിയുടെ ഛായാചിത്രത്തിനു മുന്നിൽ കരയോഗം പ്രസിഡന്റ് എം.ഭാസ്കരൻ നായർ ഭദ്ര ദീപം കൊളുത്തിയും പുഷ്പാർച്ചന നടത്തിയും ഉദ്ഘാടനം നിർവഹിച്ചു.കരയോഗം സെക്രട്ടറി പാലവിള സുരേഷ് അദ്ധ്യക്ഷത വഹിച്ചു.കരയോഗം ആദ്ധ്യാത്മിക പഠനകേന്ദ്രം കോ -ഓർഡിനേറ്റർ അംബു ശ്രീമന്ദിരം ജയന്തി സന്ദേശവും കരയോഗം ട്രഷറർ ചട്ടമ്പി സ്വാമി അനുസ്മരണ പ്രഭാഷണവും നടത്തി.വനിതാ സമാജം പ്രഡിഡന്റ് എം.എസ്. വസന്തകുമാരി,വനിതാ സമാജം സെക്രട്ടറി രാധാമണി,കരയോഗ -വനിതാ സമാജം ഭാരവാഹികൾ, എൻ.എസ്.എസ് ധനശ്രീ സ്വയം സഹായ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് രാമായണ ഭാഗവത പാരായണം,പുഷ്പാർച്ചന,മധുര വിതരണം എന്നിവയും നടന്നു.