loan-mela

ചിറയിൻകീഴ്: വ്യവസായ വകുപ്പിന്റെയും ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലോൺ/ലൈസൻസ്/സബ്സിഡി മേള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.മുരളി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ ഉദ്യം സർട്ടിഫിക്കറ്റ് വിതരണം, പുതിയ സംരംഭങ്ങൾക്ക് വേണ്ടിയുള്ള ലോൺ അപേക്ഷ സ്വീകരിക്കൽ എന്നിവ നടന്നു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.അബ്ദുൾ വാഹിദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ചിറയിൻകീഴ് ബ്ലോക്കിലെ വ്യവസായ വികസന ഓഫീസർ ബിനുലാൽ.എസ് മുഖ്യ പ്രഭാഷണം നടത്തി. വിവിധ ബാങ്ക് പ്രതിനിധികൾ, ജനപ്രതിനിധികൾ, വ്യവസായ വകുപ്പ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് വ്യവസായ വകുപ്പ് പ്രതിനിധി അഞ്ജന എസ്.കൃഷ്ണൻ നന്ദി പറഞ്ഞു.