
കല്ലറ : പാങ്ങോട് സർവീസ് സഹകരണ ബാങ്കിന്റെ ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപനവും ജവഹർ കോളനി ശാഖയുടെ ഉദ്ഘാടനവും മന്ത്രി വി.എൻ.വാസവൻ നിർവഹിച്ചു. ആദ്യനിക്ഷേപം എ.എ.റഹിം എം.പിയും സ്ട്രോംഗ്റൂം ഉദ്ഘാടനവും സർക്കിൾ സഹകരണ യൂണിയൻ പ്രസിഡന്റ് കോലിയക്കോട് എൻ.കൃഷ്ണൻ നായരും നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് എൻ.ബാബു അദ്ധ്യക്ഷത വഹിച്ചു.എസ്.സതീശൻ സ്വാഗതം പറഞ്ഞു. ഇ.എ.സലിം,കെ.പി.സന്തോഷ് കുമാർ,ബിൻഷാ ബി. ഷറഫ്,ശിവഗിരി മഠം സ്വാമി സൂക്ഷ്മാനന്ദ തുടങ്ങിയവർ സംസാരിച്ചു.ബാങ്ക് സെക്രട്ടറി എസ്.പ്രസാദ് നന്ദി പറഞ്ഞു.