കിളിമാനൂർ : വിദ്യാ ഇന്റർനാഷണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ വിദ്യാ സ്കോളർഷിപ്പ് വിതരണം കിളിമാനൂർ വിദ്യാ അക്കാഡമി ഒഫ് സയൻസ് ആൻഡ് ടെക്നോളജി ടെക്‌നിക്കൽ കാമ്പസിൽ നാളെ ഉച്ചയ്ക്ക് 2.30ന് നടക്കും. മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. ഒ.എസ് അംബിക എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. കിളിമാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.മനോജ്,വാർഡ് മെമ്പർ ടി.ആർ.സുമാദേവി,കോളേജ് പ്രിൻസിപ്പൽ ഡോ.ടി.മാധവരാജ്‌ രവികുമാർ,ഡയറക്ടർ കെ.എസ്. ഷാജി,പി.ടി.എ പ്രസിഡന്റ് എസ്. അജു,ട്രസ്റ്റ് ദക്ഷിണ മേഖല കോ ഒാർഡിനേറ്റർ രാജു കരുണാകരൻ സ്കോളർഷിപ്പ് കമ്മിറ്റി കൺവീനർ പി.രവീന്ദ്രൻ, ട്രസ്റ്റീ കോ ഒാർഡിനേറ്റർ അനിതാ വിജയൻ എന്നിവർ സംസാരിക്കും.