
തിരുവനന്തപുരം: മുതിർന്ന മാദ്ധ്യമപ്രവർത്തകൻ ഡി. സുദർശൻ കുമാർ ( സുദർശൻ ,61) നിര്യാതനായി. ഹൃദയസ്തംഭനത്തെ തുടർന്ന് തിരുവനന്തപുരം ശ്രീകാര്യം പാറവിള ലെയിൻ കല്പകയിലായിരുന്നു അന്ത്യം. മലയം ചൂഴാറ്റുകോട്ട സ്വദേശിയായ സുദർശൻ അദ്ധ്യാപകവൃത്തിയിൽ നിന്നാണ് മാദ്ധ്യമ രംഗത്തെത്തിയത്. സ്പോർട്സ് ജേർണലിസ്റ്റ് എന്ന നിലയിൽ പ്രശസ്തനായി. ദീപിക ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്നു മുൻപ്. ഇന്ത്യാവിഷന്റെ സ്‌പോർട്സ് എഡിറ്ററായും റിപ്പോർട്ടർ ടിവി, ജീവൻ ടിവി, മംഗളം ടിവി എന്നിവയിലും പ്രവർത്തിച്ചു. സംസ്‌കാരം തൈക്കാട് ശാന്തി കവാടത്തിൽ നടന്നു. ഭാര്യ: ഗീത എസ്. മക്കൾ: ജിജോ (ടെക്നോപാർക്ക്), ജോജോ (ചെമ്പഴന്തി എസ്.എൻ .കോളേജ് ബിരുദ വിദ്യാർത്ഥി). സഞ്ചയനം :ചൊവ്വ രാവിലെ 8ന്.