
തിരുവനന്തപുരം: കേരള ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ കായിക്കര ആശാൻ ജന്മ ശതാബ്ദി സ്മാരക ഗ്രന്ഥ ശാലയിൽ നടന്ന ഗ്രന്ഥശാല ദിനാചരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. ലൈജു അക്ഷരദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു.താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി എസ്. പ്രവീൺചന്ദ്ര ഗ്രന്ഥശാല സന്ദേശം നൽകി.കായിക്കര ആശാൻ മെമ്മോറിയൽ അസോസിയേഷൻ ഗവേർണിംഗ് ബോഡി അംഗങ്ങളായ റെജി കായിക്കര, കെ.ജെയിൻ, ലൈബ്രറി കൗൺസിൽ അഞ്ചുതെങ്ങ് വക്കം നേതൃ സമതി കൺവീനർ വിജയ് വിമൽ തുടങ്ങിയവർ പങ്കെടുത്തു.