
തിരുവനന്തപുരം: മന്ത്രിമാർ നടത്തുന്ന വിദേശയാത്രകൾക്ക് പ്രതിപക്ഷം എതിരല്ലെന്നും എന്നാൽ സർക്കാർച്ചെലവിൽ പോയതിന്റെ പ്രോഗ്രസ് റിപ്പോർട്ട് ജനങ്ങൾക്ക് മുന്നിൽ വയ്‌ക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആവശ്യപ്പെട്ടു. വിദേശയാത്ര വഴി 300 കോടിയുടെ നിക്ഷേപം വന്നുവെന്നത് അവാസ്‌തവമായ പ്രചാരണമാണ്. മന്ത്രിമാർ വിദേശത്ത് പോയി ആകെ കൊണ്ടുവന്നത് മസാല ബോണ്ട് മാത്രമാണ്.
തെരുവു നായ്‌ക്കളുടെ ആക്രമണത്തിനെതിരെ സർക്കാർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. ഒരു പഞ്ചായത്തിന്റെ നേതൃത്വത്തിൽപോലും എ.ബി.സി പ്രോഗ്രാം നടപ്പാക്കുന്നില്ല. നിയമസഭയിൽ നൽകുന്ന മറുപടികളെല്ലാം സർക്കാർ കടലാസിൽ ഒതുക്കുകയാണ്. ടെൻഡർ നടപടികളിൽ ഉൾപ്പെടെ കെ- ഫോണിൽ അടിമുടി ദുരൂഹതയാണ്. ടെൻഡർ മാനദണ്ഡങ്ങൾ ലംഘിച്ചാണ് കരാർ നൽകിയത്.