തി​രുവനന്തപുരം: ശ്രീനാരായണ സാംസ്കാരി​ക സമി​തി​ - ഗുരുസംഘത്തിന്റെ ആഭിമുഖ്യത്തിൽ ഗുരുദേവൻ പ്രതിഷ്ഠ നടത്തിയ ക്ഷേത്ര, ഗുരു സംസ്കാര കേന്ദ്രങ്ങളിൽ 17 മുതൽ 21 വരെ ഗുരുകൃതി പഠന, പാരായണ ക്ളാസ് നടത്തുന്നു. ചെമ്പഴന്തി അന്തർ ദേശീയ ശ്രീനാരായണ പഠനകേന്ദ്രം, വാഴമുട്ടം സുബ്രഹ്മണ്യക്ഷേത്രം, കനകക്കുന്ന് ശ്രീനാരായണ വിശ്വസംസ്കാരഭവൻ, എസ്.എൻ.ഡി.പി യോഗം ശാഖാമന്ദിരം കോലത്തുകര, മുരുക്കുംപുഴ ശ്രീകാളകണ്ഠേശ്വര ക്ഷേത്രം എന്നിവിടങ്ങളിൽ നടക്കുന്ന ചടങ്ങിൽ പ്രൊഫ. എസ്. ശിശുപാലൻ, സ്വാമി ബോധിതീർത്ഥ, കെ.എസ്. ശിവരാജൻ, സ്വാമി ശങ്കരാനന്ദ, കോലത്തുകര മോഹനൻ, സുരേഷ് കോട്ടക്കരി, പി.ജി. ശിവബാബു, ഡി. കൃഷ്ണമൂർത്തി, സുഗത് തുടങ്ങിയവർ പങ്കെടുക്കും.