
മുടപുരം: അഴൂർ ഗ്രാമപഞ്ചായത്ത് ഒരാഴ്ചക്കാലം നടത്തിയ ഓണാഘോഷപരിപാടികൾ സമാപിച്ചു. സമാപന സമ്മേളനം അഡ്വ.വി. ജോയി എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്ക് ട്രോഫികളും പുരസ്കാരങ്ങളും വിതരണം ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. അനിൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കവിത.ബി.എസ് സ്വാഗതം പറഞ്ഞു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.ഹരിപ്രസാദ്,ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. ജലീൽ, ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷാജഹാൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ ആർ.അംബിക, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഗംഗാ അനി, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ എസ്.വി. അനിലാൽ, ടി.കെ.റിജി, ലതികാ മണിരാജൻ, കെ.സിന്ധു,സി.ഡി.എസ് ചെയർപേഴ്സൻ സുധ ശാന്തി കുമാർ,ഷൈനി അനീഷ്,ജെ.ബി. റാണി തുടങ്ങിയവർ സംസാരിച്ചു.