pathakadinam

ആറ്റിങ്ങൽ: 16-ാമത് സി.ഐ.ടി.യു ജില്ലാ സമ്മേളനം 25, 26 തീയതികളിൽ കാട്ടാക്കടയിൽ നടക്കും.ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പതാകദിനമായി ആചരിച്ചു. ആറ്റിങ്ങൽ ഏരിയായിൽ വിവിധ യൂണിയനുകൾ പ്രധാനകേന്ദ്രങ്ങളിൽ പതാകകൾ ഉയർത്തി. ആറ്റിങ്ങൽ സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് ആർ.രാമുവും ചിറയിൻകീഴിൽ ആർ.സുഭാഷും, അഞ്ചുതെങ്ങിൽ സി.പയസും വക്കത്ത് കാരവിള പ്രകാശും, കടയ്ക്കാവൂർ എസ്.സാബുവും, കിഴുവിലത്ത് ജി.വേണുഗോപാലൻ നായരും, മുദാക്കലിൽ ബി.രാജീവും പതാക ഉയർത്തി. വിവിധ കേന്ദ്രങ്ങളിൽ സി.ഐ.ടി.യു ഏരിയാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ, എം.മുരളി, വി.വിജയകുമാർ, പി.മണികണ്ഠൻ, എസ്.ചന്ദ്രൻ,ബി.എൻ.സൈജു രാജ്, വി.ലൈജു ,അനിൽ ആറ്റിങ്ങൽ, ഗായത്രീ ദേവീ, ആർ.പി.അജി, എസ്.രാജശേഖരൻ, ടി.ബിജു ആർ.എസ്.അരുൺ എന്നിവർ പങ്കെടുത്തു. സമ്മേളനത്തിന്റെ ഭാഗമായി 19, 20 തീയതികളിൽ ആറ്റിങ്ങൽ അരീന സ്പോർട്സിൽ തൊഴിലാളികളുടെ ഫുട്ബാൾ ടൂർണമെന്റ് നടത്തും.