കടയ്ക്കാവൂർ: ചിറയിൻകീഴ് ബ്ലോക്കുതല ക്ഷീരകർഷക സംഗമം കടയ്ക്കാവൂർ ഊട്ടുപറമ്പ് ക്ഷീരസംഘത്തിന്റെ ആഭിമുഖ്യത്തിൽ നിലയ്ക്കാമുക്ക് ഇന്ദിര ഓഡിറ്റോറിയത്തിൽ നടത്തുന്നതിന് കടയ്ക്കാവൂർ കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന സംഘാടക സമിതി യോഗം തീരുമാനിച്ചു. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കവിത സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്‌ അഡ്വ. എസ്. ഫിറോസ് ലാൽ, കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ആർ. പ്രകാശ്, ബ്ലോക്ക് മെമ്പർമാരായ പി.ശ്രീകല, രാധിക പ്രദീപ്, ഡയറി എക്സ്റ്റൻഷൻ ഓഫീസർ സുസ്മിത, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഉദയ, രേഖ സുരേഷ്, സജി, ലല്ലു കൃഷ്ണൻ, യമുന, ക്ഷീരസംഘം പ്രസിഡന്റുമാരായ പഞ്ചമം സുരേഷ്, സക്കീർ, ഹാഷിം, മണികണ്ഠ കുറുപ്പ് എന്നിവർ പങ്കെടുത്തു.