
വിഴിഞ്ഞം. സി.പി.ഐ.സംസ്ഥാന സമ്മേളന ഭാഗമായി കവിയരങ്ങ് പി. എൻ. പണിക്കർ ഫൗണ്ടേഷൻ വൈസ് ചെയർമാൻ എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്‌തു. ഇടതുപക്ഷ സാഹിത്യം നവോത്ഥാനത്തിന് ആക്കംകൂട്ടി എന്ന് അദ്ദേഹം പറഞ്ഞു. കാര്യവട്ടം ശ്രീകണ്ഠൻ നായർ അദ്ധ്യക്ഷനായിരുന്നു. സുധി മാറനല്ലൂർ, ഷൈജു അലക്സ്, കോട്ടുകാൽ എസ്. ശിവപ്രസാദ്, ശിവാസ് വാഴമുട്ടം, നളിനി ശശിധരൻ, മണികണ്ഠൻ മണലൂർ, കുന്നിയോട് രാമചന്ദ്രൻ, പി. എസ്. മധുസൂദനൻ, ജസീന്ത മോറീസ്, ഷൈന കൈരളി, ശ്രീനാദേവി, രശ്മി ഊറ്ററ, സുരജാ മുരുകൻ, ആൻസി എസ്. എം, സതീഷ് ചന്ദ്രകുമാർ, വിൻസന്റ് പയറ്റുവിള, ദക്ഷിനി, രഞ്ജിത്ത് ബി. എം, പള്ളിച്ചൽ സുനിൽ,ജഗദീഷ് കോവളം, കിടാരക്കുഴി സതീഷ് എന്നിവർ കവിതകൾ അവതരിപ്പിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി കാഞ്ഞിരംകുളം ഗോപാലകൃഷ്ണൻ. വി. പി. ഉണ്ണികൃഷ്ണൻ, പള്ളിച്ചൽ വിജയൻ, ജയചന്ദ്രൻ കല്ലിങ്കൽ, വെങ്ങാനൂർ ബ്രൈറ്റ്, മഹേഷ് മാണിക്കം എന്നിവർ നേതൃത്വം നൽകി.