തിരുവനന്തപുരം: കേരള എൻ.ജി.ഒ യൂണിയൻ പബ്ലിക് ഓഫീസ് ഏരിയ വാർഷിക സമ്മേളനം ജനറൽ സെക്രട്ടറി എം.എ.അജിത്കുമാർ ഉദ്ഘാനം ചെയ്തു. നന്ദാവനം പാണക്കാട് ഹാളിൽ ചേർന്ന സമ്മേളനത്തിൽ ഏരിയാ പ്രസിഡന്റ് ഒ.കെ.ബിനിൽ അദ്ധ്യക്ഷത വഹിച്ചു.ഏരിയാ സെക്രട്ടറി പി.എം.സജിലാൽ, ട്രഷറർ പി.എസ്.വിനോദ്, സൗത്ത് ജില്ലാ സെക്രട്ടറി എസ്.സജീവ് കുമാർ,പ്രസിഡന്റ് എം.സുരേഷ്ബാബു,ട്രഷറർ ഷിനു റോബർട്ട്, ജോയിന്റ് സെക്രട്ടറിമാരായ കെ.ആർ.സുഭാഷ്, ജി.ഉല്ലാസ് കുമാർ, വൈസ് പ്രസിഡന്റ് എസ്.കെ.ചിത്രാദേവി തുടങ്ങിയവർ പങ്കെടുത്തു. ഏരിയാ പ്രസിഡന്റായി പി.എസ്.വിനോദിനെയും വൈസ് പ്രസിഡന്റുമാരായി എം.രാമചന്ദ്രൻ,പ്രവീണ.വി, ഏരിയാ സെക്രട്ടറിയായി ഒ.കെ.ബിനിൽ, ജോയിന്റ് സെക്രട്ടറിമാരായി വി.പി.രാജേഷ്, എസ്.എസ്.അജയകുമാർ, ട്രഷററായി എ.പി.അൻസാർ എന്നിവരെയും തിരഞ്ഞെടുത്തു.