തിരുവനന്തപുരം: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്‌പീച്ച് ആൻഡ് ഹിയറിംഗ് (നിഷ്) ആക്കുളം കാമ്പസിൽ കമ്മ്യൂണിക്കേഷൻ ഡിസോർഡേഴ്സ് ആൻഡ് ഓഡിയോളജിക്കൽ പ്രാക്ടീസസ് വിഷയത്തിൽ ത്രിദിന അന്താരാഷ്ട്ര സമ്മേളനം മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു. പരിമിതമായ വിഭവങ്ങൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നതിനൊപ്പം ആശയവിനിമയ പരിമിതിയുള്ളവരുടെ പ്രശ്നങ്ങൾ മെച്ചപ്പെട്ട വിധത്തിൽ പരിഹരിക്കുകയെന്നത് വലിയ വെല്ലുവിളിയാണെന്നും മന്ത്രി പറഞ്ഞു. നിഷ് എക്‌സിക്യുട്ടീവ് ഡയറക്ടർ എം.അഞ്ജന,​മൈസൂരു ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്‌പീച്ച് ആൻഡ് ഹിയറിംഗ് ഡയറക്ടർ ഡോ.എം. പുഷ്‌പാവതി, നിഷ് പ്രിൻസിപ്പൽ ഡോ.സുജ കെ.കുന്നത്ത് എന്നിവർ പങ്കെടുത്തു.