തിരുവനന്തപുരം: 'എന്റെ നഗരം സുന്ദര നഗരം' കാമ്പെയിൻ സർക്കാർ മുന്നോട്ടുവയ്‌ക്കുമ്പോൾ നഗരത്തിൽ മാലിന്യനിക്ഷേപം വർദ്ധിക്കുന്നു. മാലിന്യം നിക്ഷേപിക്കാൻ പുത്തൻ ആശയങ്ങളും മാലിന്യം സംസ്‌കരിക്കാൻ നൂതന സംവിധാനങ്ങളും അധികൃതർ ആവിഷ്കരിക്കുമ്പോഴും വഴിയരികിലെയും നദിയിലെയും മാലിന്യനിക്ഷേപത്തിൽ മാറ്രമില്ല.
മാറ്റമില്ലാത്ത മാലിന്യ '
ഹബ്ബായി' ചാല
തിരക്കേറിയ ചാല മാർക്കറ്റിൽ പലപ്പോഴും മാലിന്യം നിറഞ്ഞ അവസ്ഥയാണ്. പച്ചക്കറികളുടെ അവശിഷ്ടങ്ങളും ഇറച്ചി മാലിന്യങ്ങളും മാർക്കറ്റിനകത്ത് തന്നെയാണ് കൊണ്ടുതള്ളുന്നത്. മാലിന്യങ്ങൾ നിറഞ്ഞ തോടും ഇവിടുണ്ട്. രാത്രിയിൽ പ്രദേശത്ത് തെരുവുനായ ശല്യമുണ്ടെന്ന് തൊഴിലാളികൾ പറയുന്നു.
അതിരാവിലെ നഗരസഭാ ജീവനക്കാർ മാലിന്യം മാർക്കറ്റിൽ നിന്ന് മാറ്റുമെങ്കിലും വൈകിട്ട് വീണ്ടും മാലിന്യം കുന്നുകൂടുന്ന അവസ്ഥയാണ്. താത്കാലിക പ്രശ്‌നപരിഹാരത്തിനപ്പുറം സ്ഥിരമായി ഇവിടങ്ങളിലെ മാലിന്യപ്രശ്‌നത്തിനും നായശല്യത്തിനും പരിഹാരം വേണമെന്നാണ് പ്രദേശവാസികളുടെയും തൊഴിലാളികളുടെയും ആവശ്യം.