തിരുവനന്തപുരം:നഗരസഭയുടെ ജനകീയ കാമ്പെയിനായ 'നഗരസഭ ജനങ്ങളിലേക്ക്' എട്ടാം ഘട്ടം കഴക്കൂട്ടം സോണൽ ഓഫീസിൽ നടന്നു.മേയർ ആര്യ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. 76 പരാതികളാണ് കാമ്പെയിനിൽ ലഭിച്ചത്. പരാതികൾ അതത് വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി.നഗരസഭയ്ക്ക് കീഴിലെ 11 സോണൽ കേന്ദ്രങ്ങളിൽ 8 സോണലുകളിലെയും കാമ്പെയിൻ പൂർത്തിയായി.ഇനി മൂന്ന് സോണലുകളിലാണ് കാമ്പെയിൻ നടക്കുക. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ,ഡെപ്യൂട്ടി മേയർ പി.കെ. രാജു ,സ്ഥിരം സമിതി അദ്ധ്യക്ഷന്മാർ, കൗൺസിലർമാർ എന്നിവർ കാമ്പെയിനിൽ പങ്കെടുത്തു.