തിരുവനന്തപുരം: 2020, 2021 വർഷങ്ങളിൽ ആവർത്തന കൃഷിയോ പുതു കൃഷിയോ ചെയ്തിട്ടുള്ള റബ്ബർ കർഷകർക്ക് ധനസഹായത്തിന് അപേക്ഷിക്കാം. പരമാവധി രണ്ട് ഹെക്ടർ വരെ റബ്ബർ കൃഷിയുള്ളവർക്ക് നിബന്ധനകൾക്ക് വിധേയമായി ഒരു ഹെക്ടറിന് വരെ ധനസഹായം ലഭിക്കും. പരമാവധി 25,000 രൂപ വരെ ലഭിക്കും.റബ്ബർ ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലിങ്ക് ലഭ്യമാക്കിയിട്ടുള്ള സർവീസ് പോർട്ടൽ വഴി ഒക്ടോബർ 31 ന് ഓൺലൈനായി അപേക്ഷ നൽകണം. അപേക്ഷയോടൊപ്പം കൃഷി ചെയ്ത സ്ഥലത്തിന്റെ അതിരുകൾ രേഖപ്പെടുത്തിയ സ്കെച്ച്, തിരിച്ചറിയൽ രേഖയുടെയും ആധാർ ബന്ധിത ബാങ്ക് അക്കൗണ്ട് പാസ് ബുക്കിന്റെയും പകർപ്പുകൾ,സ്ഥലത്തിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്നതിനുള്ള വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം എന്നിവ അപ്‌ലോഡ് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് സർവീസ് പോർട്ടൽ സന്ദർശിക്കുക.