
ബഷീർ എന്ന തയ്യൽക്കാരനായ വാപ്പയായി ലാലും ആമിന എന്ന മകളായി അനഘ നാരായണനും അഭിനയിക്കുന്ന ഡിയർ വാപ്പി തലശേരിയിൽ ചിത്രീകരണം ആരംഭിച്ചു. ഷാൻ തുളസീധരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മണിയൻപിള്ള രാജു, നിരഞ്ജ് രാജു, ശ്രീരേഖ, അപ്പുണ്ണി ശശി, നിർമ്മൽ പാലാഴി, ഉണ്ണിരാജ, സുനിൽ സുഖദ, ചെമ്പിൽ അശോകൻ, സാവിത്രി ശ്രീധരൻ, നീന കുറുപ്പ്, ജയകൃഷ്ണൻ എന്നിവരാണ് മറ്റു താരങ്ങൾ. ഛായാഗ്രഹണം എസ്. പാണ്ടികുമാർ. ഇന്ദ്രജിത്തും അനു സിതാരയും പ്രധാന വേഷങ്ങളിൽ അഭിനയിച്ച റിലീസിന് ഒരുങ്ങുന്ന അനുരാധ ക്രൈം നമ്പർ 59/2019 ചിത്രത്തിന്റെ സംവിധായകനാണ് ഷാൻ. ഡിയർ വാപ്പിയുടെ രചനയും ഷാന്റേതാണ്. ക്രൗൺ ഫിലിംസാണ് നിർമ്മാണം. പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പ്.