thomas

തിരുവനന്തപുരം:സംസ്ഥാനങ്ങളിൽ നിതി ആയോഗ് രൂപീകരിക്കാനുള്ള നീക്കം ഗുണം ചെയ്യില്ലെന്ന് മുൻധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക്ക്. 2015ൽ കേന്ദ്രസർക്കാർ ആസൂത്രണകമ്മീഷൻ അവസാനിപ്പിച്ച് നിതി ആയോഗ് തുടങ്ങിയതോടെ പഞ്ചവത്സര പദ്ധതികൾക്കു വിരാമമായി. പദ്ധതി ധനസഹായമായി സംസ്ഥാന സർക്കാരുകൾക്ക് ലഭിച്ചിരുന്ന ഗ്രാൻഡും അവസാനിച്ചു.നിലവിൽ കേരളത്തിലെ ആസൂത്രണബോർഡിന്റെ പ്രവർത്തനം കേന്ദ്ര സഹായത്തെ അടിസ്ഥാനമാക്കിയല്ല.നിതി ആയോഗിന്റെ മാതൃകയിൽ ഒരു സമിതിക്കു രൂപം നൽകിയാലും കേരളത്തിന് എന്തെങ്കിലും പ്രത്യേക ധനസഹായം ലഭിക്കാനും പോകുന്നില്ല. നിതി ആയോഗ് കേന്ദ്ര സർക്കാരിന്റെ ഒരു ഉപദേശക സമിതി മാത്രമാണ്. സംസ്ഥാന പ്രാതിനിധ്യത്തിനു പകരം കോർപ്പറേറ്റ് പങ്കാളിത്തമാണ് ഇതിന്റെ സ്വഭാവം. ഇത്തരമൊരു കോർപ്പറേറ്റ് സമിതിക്കു കേരളത്തിൽ സ്ഥാനമില്ലെന്നും ഐസക്ക് പറഞ്ഞു.