
കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതാ വൈദികൻ ഫാ. ജോസഫ് നങ്ങേലിമാലിൽ (82) നിര്യാതനായി. മൃതദേഹം ഇന്ന് രാവിലെ 11 വരെ പുല്ലുവഴി ഇടവകയിലെ വസതിയിലും തുടർന്ന് പുല്ലുവഴി സെന്റ് തോമസ് ദേവാലയത്തിലും പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം 2.30ന് പുല്ലുവഴി സെന്റ് തോമസ് ദേവാലയത്തിൽ. 1969 ഡിസംബർ 20നാണ് പൗരോഹിത്യം സ്വീകരിച്ചത്.