
ഉദിയൻകുളങ്ങര: മാരായമുട്ടം പാൽക്കുളങ്ങര ക്ഷീരോല്പാദക സഹകരണ സംഘം പ്രവർത്തനോദ്ഘാടനം ക്ഷീര കർഷക ക്ഷേമനിധി ബോഡ് ചെയർമാൻ വി.പി.ഉണ്ണികൃഷ്ണൻ നിർവഹിച്ചു.പെരുങ്കടവിള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഓട്ടോമാറ്റിക്ക് മിൽക്ക് കളക്ഷൻ യൂണിറ്റിന്റെ ഉദ്ഘാടനം ക്ഷീരകർഷക ക്ഷേമനിധി ബോഡ് അംഗം കെ.എസ്. മധുസൂദനൻ നായർ നിർവഹിച്ചു. കർഷകനിൽ നിന്നുള്ള പാൽ ശേഖരണം സി.പി.ഐ ജില്ലാ കൗൺസിൽ അംഗം സി.സുന്ദരേശൻ നായർ നിർവഹിച്ചു. ആദ്യപാൽ വില്പന പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.ലാൽ കൃഷ്ണൻ നിർവഹിച്ചു.സംഘം ബൈലാ ക്ഷീരവികസന ഓഫീസർ ബി.ശശികല സംഘം പ്രസിഡന്റ് കാനക്കോട് ബാലരാജിന് കൈമാറി. പെരുങ്കടവിള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ബിന്ദു, സി.പി.ഐ പാറശ്ശാല മണ്ഡലം സെക്രട്ടറി ആനാവൂർ മണികണ്ഠൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കാക്കണം മധു, കെ.എസ്.ജയചന്ദൻ,ധന്യ പി.നായർ,കുന്നത്തുകാൽ ഗ്രാമപഞ്ചായത്ത് അംഗം ഡി.ലൈല, വി.ആർ. ശ്രീകുമാർ, ഡെയറി ഫാം ഇൻസ്ട്രക്ടർമാരായ നിഷാ വത്സലൻ,ഡോ.ദിവ്യ,സംഘം സെക്രട്ടറി ചിഞ്ചു തുടങ്ങിയവർ സംസാരിച്ചു.