വർക്കല: പേരേറ്റിൽ ശ്രീജ്ഞാനോദയ സംഘം ഗ്രന്ഥശാലയിൽ ഗ്രന്ഥശാല ദിനാചരണം സംഘടിപ്പിച്ചു.ഗ്രന്ഥശാല സെക്രട്ടറി വി.ശ്രീനാഥക്കുറുപ്പിന്റെ അധ്യക്ഷതയിൽ പ്രസിഡന്റ് എം.രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.വനിതാവേദി പ്രസിഡന്റ് റജൂല വിജയൻ,ഭരണ സമിതി അംഗങ്ങളായ ആർ. രേണുക,എം.ഗോപാലകൃഷ്ണൻ,യുവവേദി കൺവീനർ ആശാനന്ദ് ,കാവ്യ ഉണ്ണി ,ആനി പവിത്രൻ എന്നിവർ സംസാരിച്ചു.