തിരുവനന്തപുരം: ഓൾ ഇന്ത്യാ എൽ.ഐ.സി ഏജന്റ് ഫെഡറേഷൻ സെൻട്രൽ കൗൺസിലിന്റെ ആഹ്വാനപ്രകാരം തിരുവനന്തപുരം ഡിവിഷണൽ കൗൺസിലിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം എൽ.ഐ.സി ഡിവിഷണൽ ഓഫീസിൽ ധർണ സംഘടിപ്പിച്ചു.ഡിവിഷൻ പ്രസിഡന്റ് കെ.രാമചന്ദ്രന്റെ അദ്ധ്യക്ഷതയിൽ മുൻ ഡെപ്യൂട്ടി സ്‌പീക്കർ വി.ശശി ഉദ്ഘാടനം ചെയ്തു.ദേശീയ ജനറൽ സെക്രട്ടറി കെ.രാമചന്ദ്രൻ,ഐ.എൻ.ടി.യു.സി ജനറൽ സെക്രട്ടറി വി.ജെ ജോസഫ്,ഡിവിഷൻ ജനറൽ സെക്രട്ടറി പി.ബി.ഗിരീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.