
തിരുവനന്തപുരം: വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് എന്റർപ്രണേഴ്സ് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഉപഡിവിഷനായ വൈബ് പ്രോഡക്ട്സ് വൈബ് ബൈറ്റ്സ് എന്ന പേരിൽ വിവിധതരം പലഹാരങ്ങൾ വിപണിയിലിറക്കി. വൈബ്‌കോസ് പ്രസിഡന്റ് സി.എസ് രതീഷ് വി.കെ പ്രശാന്ത് എം.എൽ.എയ്ത്ത് ഉത്പന്നങ്ങൾ കൈമാറി ഉദ്ഘാടനം നിർവഹിച്ചു. ഗുണമേന്മയുള്ള ഉത്പന്നങ്ങൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുക എന്നതാണ് യുവജന സംരംഭക സഹകരണ സംഘമായ വൈബ്‌കോസിന്റെ ലക്ഷ്യം. വൈബ്‌കോസ് ഡയറക്ടർമാരായ ഗിരീഷ് കുമാർ, നിഷാദ്.എൻ.പി, ഗോവിന്ദ്.ആർ, സെക്രട്ടറി രാധിക രാമചന്ദ്രൻ, വൈബ് പ്രസിഡന്റ് സൂരജ് സുരേന്ദ്രൻ, സെക്രട്ടറി എസ്.എസ്.ഉണ്ണികൃഷ്ണൻ സംരംഭകരായ നിഷ.എൻ.പി, പ്രമോദ് എന്നിവർ പങ്കെടുത്തു.