p

തിരുവനന്തപുരം : സംസ്ഥാനത്ത് തെരുവ് നായ ശല്യം സംബന്ധിച്ച കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കുമ്പോൾ വാക്‌സിനേഷനും വന്ധ്യംകരണവും സംബന്ധിച്ച നടപടികൾ അറിയിക്കുമെന്ന് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. സർക്കാർ വിഷയത്തിൽ ശക്തമായി ഇടപെട്ടിട്ടുണ്ട്. മന്ത്രിതല ചർച്ചയിൽ സ്വീകരിച്ച തീരുമാനങ്ങൾ നടപ്പാക്കി വരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ യോഗം ചേർന്ന് എടുത്ത തീരുമാനങ്ങളും ഹൈകോടതിയെ അറിയിക്കും. വന്ധ്യംകരണ സെന്ററുകൾ സ്ഥാപിക്കാൻ ചില തടസങ്ങളുണ്ട്. പരിശീലനം നേടിയ ജീവനക്കാരെ കണ്ടെത്തേണ്ടതുണ്ട്.