
തിരുവനന്തപുരം: സപ്ലിമെന്ററി അലോട്ട്മെന്റ് മുഖേന പ്രവേശനം ലഭിച്ചവർക്ക് 17 വരെ കോളേജിൽ പ്രവേശനം നേടാം.
ബി.എഡ് പ്രവേശനത്തിനുള്ള സ്പോട്ട് അലോട്ട്മെന്റ് 22, 23, 24 തീയതികളിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ബി.എഡ് പ്രവേശനത്തിനുള്ള ഡിഫൻസ് ക്വാട്ട, സ്പോർട്സ് ക്വാട്ട വിഭാഗങ്ങൾക്കായുള്ള സ്പോട്ട് അലോട്ട്മെന്റ് 22ന് കൊല്ലം എസ്.എൻ. കോളേജിൽ വച്ച് നടത്തും. വിവരങ്ങൾ വെബ്സൈറ്റിൽ.
ബിരുദാനന്തര ബിരുദ കോഴ്സുകളിൽ സ്പോർട്സ് ക്വോട്ട സീറ്റുകളിലേയ്ക്ക് പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിവരങ്ങൾ https://admissions.keralauniversity.ac.in വെബ്സൈറ്റിൽ.
മേയിൽ നടത്തിയ ആറാം സെമസ്റ്റർ ബി.എസ്സി. കമ്പ്യൂട്ടർസയൻസ് (സപ്ലിമെന്ററി - 2016 അഡ്മിഷൻ, മേഴ്സിചാൻസ് - 2015 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
16 ന് നടത്താൻ നിശ്ചയിച്ചിരുന്ന ബി.എ./ബി.എസ്സി./ബി കോം. പാർട്ട് ഒന്ന് പേപ്പർ രണ്ട് പരീക്ഷ ഒക്ടോബർ ഒന്നിലേക്ക് മാറ്റി. പരീക്ഷാകേന്ദ്രത്തിനോ സമയത്തിലോ മാറ്റമില്ല.
ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എം.എ. സോഷ്യോളജി പരീക്ഷയുടെ കോംപ്രിഹെൻസീവ് വൈവ വോസി, പ്രോജക്ട് വൈവ പരീക്ഷ 19, 20 തീയതികളിൽ നടത്തും.
രാജാ രവിവർമ്മ സെന്റർ ഓഫ് എക്സലൻസ് ഫോർ വിഷ്വൽ ആർട്സിലേക്ക് മാസ്റ്റർ ഓഫ് വിഷ്വൽ ആർട്സ് ഇൻ പെയിന്റിംഗ്, മാസ്റ്റർ ഓഫ് വിഷ്വൽ ആർട്സ് ഇൻ ആർട്ട് ഹിസ്റ്ററി എന്നീ കോഴ്സുകളിൽ പ്രവേശനത്തിന് 30വരെ അപേക്ഷിക്കാം. പ്രവേശന പരീക്ഷ ഒക്ടോബർ 14ന്.
ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും
തിരുവനന്തപുരം: സിവിൽ പൊലീസ് ഓഫീസർ (വുമൺ പൊലീസ് ബറ്റാലിയൻ) (കാറ്റഗറി നമ്പർ 94/2020) തസ്തികയിലേക്കുള്ള ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് 26 മുതൽ തിരുവനന്തപുരം ആസ്ഥാന ഓഫീസിന്റെയും കൊല്ലം, എറണാകുളം, കോഴിക്കോട് മേഖലാ ഓഫീസുകളുടെയും മേൽനോട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഗ്രൗണ്ടുകളിൽ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നടത്തും. തിരുവനന്തപുരം ജില്ലയിൽ ഒക്ടോബർ 3 നും കൊല്ലം ജില്ലയിൽ ഒക്ടോബർ 7 നും എറണാകുളം ജില്ലയിൽ ഈ മാസം 30 നും കോഴിക്കോട് ജില്ലയിൽ ഒക്ടോബർ 1 നും ടെസ്റ്റ് പൂർത്തിയാകും. കായികക്ഷമതാപരീക്ഷയുമായി ബന്ധപ്പെട്ട് ജില്ലാമാറ്റം/പരീക്ഷാകേന്ദ്രമാറ്റം അനുവദിക്കില്ല.
അഭിമുഖം
തുറമുഖ വകുപ്പിൽ ഓഫീസർ ഇൻ ചാർജ് - രണ്ടാം എൻ.സി.എ. - പട്ടികജാതി (കാറ്റഗറി നമ്പർ 671/2021) തസ്തികയിലേക്ക് ഒക്ടോബർ 12 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
സർട്ടിഫിക്കറ്റ് പരിശോധന
തിരുവനന്തപുരം ജില്ലയിൽ കേരള സംസ്ഥാന സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡിൽ അസിസ്റ്റന്റ് സെയിൽസ്മാൻ (കാറ്റഗറി നമ്പർ 105/2020) തസ്തികയിലേക്കുള്ള സാദ്ധ്യതാപട്ടികയിലുൾപ്പെട്ടവർക്ക് 27, 28 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
മത്സ്യഫെഡിൽ സ്റ്റോർ കീപ്പർ - പാർട്ട് 3 - സൊസൈറ്റി കാറ്റഗറി (കാറ്റഗറി നമ്പർ 240/2020) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് 22 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
ഒ.എം.ആർ. പരീക്ഷ
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്സ്മാൻ (പ്ലംബർ) (കാറ്റഗറി നമ്പർ 752/2021) തസ്തികകളിലേക്ക് 27 ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ. പരീക്ഷ നടത്തും.
ഖാദി ഗ്രാമോദ്യോഗ് ഭവനിൽ മാനേജർ/കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡിൽ ഗോഡൗൺ കീപ്പർ (കാറ്റഗറി നമ്പർ 62/2020), സ്റ്റോർ കീപ്പർ (കാറ്റഗറി നമ്പർ 63/2020), സർക്കാർ ഉടമസ്ഥതയിലുള്ള വിവിധ കമ്പനി/കോർപ്പറേഷൻ/ബോർഡുകളിൽ അക്കൗണ്ടന്റ്/ജൂനിയർ അക്കൗണ്ടന്റ് (കാറ്റഗറി നമ്പർ 610/2021, 611/2021), സ്റ്റീൽ ആൻഡ് ഇൻഡസ്ട്രിയൽ ഫോർജിംഗ്സ് ലിമിറ്റഡിൽ ക്ലർക്ക് (കാറ്റഗറി നമ്പർ 110/2022) തസ്തികകളിലേക്ക് 25 ന് ഉച്ചയ്ക്ക് 1.30 മുതൽ 3.30 വരെ ഒ.എം.ആർ. പരീക്ഷ നടത്തും.
ബി.ടെക് പ്രവേശനം
തിരുവനന്തപുരം: കോ-ഓപ്പറേറ്റീവ് അക്കാഡമി ഒഫ് പ്രൊഫഷണൽ എഡ്യൂക്കേഷന്റെ (കേപ്പ്) എൻജിനിയറിംഗ് കോളേജുകളിൽ സഹകരണ മേഖലയിൽ ജോലി ചെയ്യുന്നവരുടെ മക്കൾക്കായി സംവരണം ചെയ്ത സീറ്റിലേക്കുള്ള പ്രവേശനം ആരംഭിച്ചു.പ്രവേശന പരീക്ഷ കമ്മിഷണറുടെ വെബ്സൈറ്റ് വഴി പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന കോളേജിലേക്ക് ഓപ്ഷൻ ഓൺലൈനായി സമർപ്പിക്കണം.
പ്രവേശനം നേടുന്നവർക്ക് വർഷം 30,000 രൂപ സ്കോളർഷിപ്പ് നൽകും. പ്ലസ്ടുവിന് 85 ശതമാനവും മാർക്കും,വാർഷിക വരുമാനം രണ്ടുലക്ഷം രൂപയിൽ അധികരിക്കാത്ത എല്ലാ വിദ്യാർഥികൾക്കും (മെരിറ്റ്/മാനേജ്മെന്റ്/എൻ ആർ ഐ) വർഷം 15,000 രൂപയുടെ സ്കോളർഷിപ്പും ഉണ്ട്.ഫോൺ:7306260124.
ശിവജി ഐ.ടി.സി യിൽ
പ്രവേശനം തുടരുന്നു
പാറശാല: ശിവജി ഐ.ടി.സി യിൽ എൻ.സി.വി.ടി അംഗീകൃത കോഴ്സുകളായ ഇലക്ട്രീഷ്യൻ, ഡ്രാഫ്ട്സ്മാൻ സിവിൽ, മെക്കാനിക് മോട്ടോർ വെഹിക്കിൾ, മെക്കാനിക് ഡീസൽ എന്നീ ട്രേഡുകളിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് പ്രവേശനം തുടരുന്നു.അപേക്ഷാ ഫാറവും വിശദ വിവരങ്ങളും പാറശാല ഇടിച്ചക്കപ്ലാമൂട്ടിലെ ശിവജി ഐ.ടി.സിയുടെ ഓഫീസിൽ ലഭ്യമാണ്. ഫോൺ: 0471 2202187, 944720592.