
തിരുവനന്തപുരം: എൻജിനിയറിംഗ്, ആർക്കിടെക്ചർ കോഴ്സുകളിലേക്കുള്ള അലോട്ട്മെന്റ് ആരംഭിച്ചു. ഓപ്ഷനുകൾ www.cee.kerala.gov.inൽ നൽകാം. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ. ഹെൽപ്പ് ലൈൻ- 0471 2525300
വി.എച്ച്.എസ്.ഇ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ്
തിരുവനന്തപുരം: വൊക്കേഷണൽ ഹയർസെക്കൻഡറി ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനുള്ള രണ്ടാം സപ്ളിമെന്ററി അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. www.admission.dge.kerala.gov.inൽ ലിസ്റ്റ് ലഭിക്കും. പ്രവേശനം ലഭിച്ചവർ 17ന് വൈകിട്ട് 4നുള്ളിൽ അതത് സ്കൂളുകളിൽ സ്ഥിര പ്രവേശനം നേടണം.