madhavan-nair

തിരുവനന്തപുരം: എക്സിക്യൂട്ടീവ് നോളജ് ലൈൻസുമായി ചേർന്ന് ചേംബർ ഒഫ് കൊമേഴ്സ് നടത്തിയ എൻജിനിയേഴ്സ് ദിനാഘോഷം ഐ.എസ്.ആർ.ഒ. മുൻ ചെയർമാൻ ഡോ.ജി.മാധവൻനായർ ഉദ്ഘാടനം ചെയ്തു.പ്രമുഖഎൻജിനീയർ എം.ആർ.നാരായണന് ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്കാരം ഡോ. ജി.മാധവൻ നായർ നൽകി ആദരിച്ചു. ചേംബർ ഹാളിൽ നടന്ന ചടങ്ങിൽ ചേംബർ ഒഫ് കൊമേഴ്സ് പ്രസിഡന്റ് എസ്.എൻ. രഘുചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു.ടി.പി.ശ്രീനിവാസൻ മുഖ്യാതിഥിയായിരുന്നു.യോഗി ശിവന്റെ അഹം ബ്രഹ്മാസ്മി എന്ന പുസ്തകത്തിന്റെ പ്രകാശനം ടി പി.ശ്രീനിവാസൻ നിർവഹിച്ചു. മുംബയ് ഐ.ഐ.ടിയിൽ നിന്ന് പി.എച്ച്.ഡി കരസ്ഥമാക്കിയ മിഥുൻ പത്മകുമാർ, ജെ.ഇ.ഇ. അഡ്വാൻസ്ഡ് യോഗ്യത പരീക്ഷയിൽ ദേശീയ തലത്തിൽ മൂന്നാം റാങ്ക് കരസ്ഥമാക്കിയ തോമസ് ബിജു ചീരംവേലിൽ എന്നിവരെയും ചടങ്ങിൽ ആദരിച്ചു.കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലൻ ഡോ. സജി ഗോപിനാഥ്,എക്സിക്യൂട്ടീവ് നോളെജ് ലൈൻസ് എക്സിക്യൂട്ടീവ് എഡിറ്റർ എൻ.വിജയ ഗോപാലൻ, ചേംബർ ഒഫ് കൊമേഴ്സ് സെക്രട്ടറി എബ്രഹാം തോമസ്, മുൻ പ്രസിഡന്റ് എം.ആർ. നാരായണൻ, അഭിജിത്ത് ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി കോട്ടുകാൽ കൃഷ്ണകുമാർ, മെട്രോ മാർട്ട് മാനേജിംഗ് ഡയറക്ടർ സിജി നായർ എന്നിവർ പങ്കെടുത്തു.