കുളത്തൂർ:ശ്രീനാരായണ ഗുരുദേവൻ രണ്ടാമതായി ശിവപ്രതിഷ്ഠ നടത്തിയ കുളത്തൂർ കോലത്തുകര ക്ഷേത്രത്തിൽ ശ്രീനാരായണ ഗുരുദേവ മഹാസമാധി സമുചിതമായി ആചരിക്കും. 21ന് രാവിലെ പതിവ് പൂജകൾക്കും വിശേഷാൽ ഗുരുപൂജകൾക്കും പുറമെ 8ന് അഖണ്ഡനാമയജ്ഞം. തുടർന്ന് നടക്കുന്ന ഉപവാസയജ്ഞം കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കാര്യവട്ടം ശ്രീകണ്ഠൻ നായർ, നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജിഷാ ജോൺ, കൗൺസിലർമാരായ മേടയിൽ വിക്രമൻ, നാജ, ശ്രീദേവി, മൺവിള രാധാകൃഷ്‌ണൻ, സുനിചന്ദ്രൻ, ക്ഷേത്ര സമാജം പ്രസിഡന്റ് ജി.ശിവദാസൻ, സെക്രട്ടറി എസ്.സതീഷ്ബാബു, മണപ്പുറം ബി.തുളസീധരൻ, സുധീഷ് തുടങ്ങിയവർ സംസാരിക്കും. തുടർന്ന് എൻ.ദിലീപ് പ്രഭാഷണം നടത്തും.ഉച്ചയ്ക്ക് ഒന്നിന് കഞ്ഞിസദ്യ.വൈകിട്ട് 3.30ന് മഹാസമാധി പൂജ.