കഴക്കൂട്ടം : കഴക്കൂട്ടം ചന്തവിളയിൽ ഇരുചക്ര വാഹനം ഇടിച്ച് കാൽനടയാത്രക്കാരി ചന്തവിള ഉഷാകുമാരിക്ക് പരിക്കേറ്റു. ചന്തവിള ആമ്പല്ലൂർ മുസ്ലിം പള്ളിക്ക് സമീപം ഇന്നലെ രാത്രി 8 ഓടെയാണ് അപകടം.ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുംവഴിയായിരുന്നു അപകടം. അമിതവേഗത്തിൽ എത്തിയ സ്കൂട്ടർ ഉഷാകുമാരിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. റോഡ് മുറിച്ചുകടക്കുന്നതിനിടയിലായിരുന്നു അപകടം. ഉഷാകുമാരിയെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴക്കൂട്ടം പൊലീസ് കേസെടുത്തു.